Thursday, August 13, 2009

മീന്‍ മാത്തന്‍

ഇത് മീന്‍ മാത്തന്‍ .......


ഇവന്‍ എനിക്കിട്ട് ഒരു പാര വെച്ചത് കൊണ്ടാണോ (ആ കഥ പിന്നീടുപറയാം) ; അ
തോ ഇവനിട്ട് ഒരു പണി കൊടുക്കുമെന്ന് ഇവനോട് തന്നെഞാന്‍ വാക്കു പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല, എനിക്ക്ഇവനെയാണ് ആദ്യം ഓര്‍മ്മ വരുന്നത്.....
മനസ്സിലായില്ലേ? ഒന്നുമില്ല, അത്രേം മനസ്സിലാക്കിയാല്‍ മതി.

സുന്ദരനും സുമുഖനും സുന്ദരിമാരുടെ ഉറക്കം കളയുന്നവനുമായ നമ്മുടെമീന്‍ മാത്തന്‍.....
ഇത് അവന്‍ വായിക്കാനിടയായാല്‍, അവന്റെ റൂമിലെ കണ്ണാടി പിന്നെഒരു മണിക്കൂര്‍ നേരത്തെക്ക് പിന്നെ ബിസിയാ‍ണെന്നു പറയേണ്ടകാര്യമില്ലല്ലോ......!!!!കഥ തുടങ്ങുകയായി.....

മാത്തന്‍ പഞ്ചാരയുടെ ലോകത്ത് കറങ്ങി നടക്കുന്ന കാലം...എല്ലായിടത്തു നിന്നും അവനു തിരിച്ചടികള്‍ മാത്രംകിട്ടുന്നു എന്നു പറഞ്ഞ് ഒരു ചന്തു എഫെക്റ്റില്‍ മാത്തന്‍ നടക്കുന്ന കാലം....
ആരോ അവനു സ്നേഹം കൊടുക്കാന്‍ എത്തിയിരിക്കുന്നു.
ഗോതമ്പിന്റെ നിറമുള്ള ബംഗാളി പെണ്‍കൊടി.........


മാത്തന്‍ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു. അപ്രതീക്ഷിതമായാണ് അവന്‍ അവളുടെ പ്രൊഫൈല്‍കാണാനിടയായത്. എല്ലാ ദിവസവും അവള്‍ തന്റെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നുണ്ടെന്ന് അവന്‍ ഒരു ഞെട്ടലോടെമനസ്സിലാക്കി.
അവള്‍ ഹന്ന....

ഹന്ന റിസ്വാന്‍.....


കല്‍ക്കത്തയിലെ ഏതോ കോളേജില്‍ പഠിക്കുന്ന ഒരു പാവം പെണ്ണ്.
തന്റെ പ്രൊഫൈലില്‍ അവന്‍ ഇട്ടിരുന്ന ഫോട്ടോ കണ്ട് മയങ്ങിയ ഒരു സുന്ദരി....

ആ ബന്ധം വളര്‍ന്നു...ഒരു പാട് കാര്യങ്ങള്‍ അവര്‍ തമ്മില്‍ സംസാരിക്കാന്‍ തുടങ്ങി....
എല്ലാ ദിവസവും കോളേജില്‍ നിന്നു വന്നാല്‍ മാത്തന്‍ ഓര്‍കുട്ടില്‍ കയറും...അവളുടെ പ്രൊഫൈല്‍ എടുത്തു വെച്ച് ഒരിരുപ്പാണ്. അതങ്ങനെ പാതിരാത്രി വരെ നീളും...

വല്ലപ്പോഴും അവള്‍ അയക്കുന്ന സ്ക്രാപ്പുകള്‍ അവന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു....

കഥ ഇത്രയുമായപ്പോഴാണ് ഞങ്ങള്‍ ആ മഹാസത്യം തിരിച്ചറിഞ്ഞത്. ഈ കഥയില്‍ ഒരു വില്ലന്‍ കൂടിയുണ്ടെന്ന സത്യം...

ഇവന്‍ പച്ച.....
പൂച്ചയെ പോലിരുന്ന് ഏത് കാര്യവും സാധിച്ചെടുക്കുന്ന പച്ച....


ഈ കള്ള്ന്റെ മറ്റൊരു മുഖമായിരുന്നു ഹന്ന....അതെ ആള്‍മാറാട്ടം തന്നെ.
മാത്തനിട്ടു പണി കൊടുക്കാന്‍ പച്ച കണ്ടെത്തിയ സൂത്രമായിരുന്നു ഹന്ന...
ഇതിനു വേണ്ടി പച്ച കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടിട്ടുള്ളത്. കല്‍ക്കത്തയിലെ മറ്റാരുടെയോ പ്രൊഫൈല്‍ പഠിച്ച ശേഷമാണ് പച്ച ഈ കളിക്കിറങ്ങിയത്.അവിടുത്തെ കോളേജുകളും സ്ഥലങ്ങളും പച്ച പഠിച്ച് കഴിഞ്ഞിരുന്നു. ശരിക്കും പച്ച ഒരു ബംഗാളിയായി മാറിയിരുന്നു...
ഇപ്പോള്‍ കഥ കൂടുതല്‍ രസകരമായി....

മാത്തനൊഴികെ ഹോസ്റ്റലിലെ എല്ലാവരും ഈ സത്യം മനസിലാക്കി....പാവം മാത്തന്‍
അവനെ മനസിലാക്കാനോ സഹായിക്കാനോ ആരുമുണ്ടായില്ല.

ഒന്നുമറിയാതെ മാത്തന്‍ ഹന്നയുമായി അഗാധ പ്രണയത്തിലായി.അവളുടെ പേരു പറഞ്ഞ് ഞങ്ങള്‍ അവനെ കളിയാക്കാനും തുടങ്ങി. അപ്പോഴൊക്കെ അവന്റെ മുഖത്ത് വിരിഞ്ഞിരുന്ന പുഞ്ചിരി ഇന്നും എന്റെ മനസില്‍ മായാതെ കിടക്കുന്നു.

മുകളിലത്തെ റൂമിലിരുന്ന് ഹന്ന താഴെയുള്ള മാത്തനുമായി ഹ്ര്ദയം കൈ മാറുന്നത് ഞങ്ങള്‍ എല്ലാവരും ആസ്വദിച്ചിരുന്നു..മാതന്റെ ജീവിതത്തിലെ ഞങ്ങളറിയാതെ പോയ പല കാര്യങ്ങളും ഹന്ന വഴി ഞങ്ങള്‍ അറിഞ്ഞു...
പലപ്പോഴും ഞങ്ങള്‍ അവനു മുന്നറിയിപ്പു കൊടുത്തിരുന്നു , ഇത് ഇവിടെ തന്നെയുള്ള ആരെങ്കിലും പറ്റിക്കാന്‍ വേണ്ടി ചെയ്യുന്നതാവുമെന്ന്. പക്ഷെ പച്ച തന്റെ ഹിന്ദിയിലുള്ള വൈദഗ്ധ്യം ഉപയോഗിച്ച് മാത്തനെ തന്റെ കരവലയത്തിനുള്ളില്‍ തന്നെ നിര്‍ത്തി..
ഞങ്ങള്‍ അവളെ പറ്റി മോശമായി എന്തെങ്കിലും പറഞ്ഞാല്‍ അവന്‍ സങ്കടത്തോടെ ഇങ്ങനെ പറയും, “ അവള്‍ പാവമാടാ...ഞങ്ങള്‍ തമ്മില്‍ ഫ്രണ്ട്ഷിപ് മാത്രേ ഉള്ളെടാ..”

ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ താന്‍ കോളേജിലെ ഹീറോ ആണെന്നു വരെ പറഞ്ഞു കളഞ്ഞു ഈ പഹയന്‍.
ഇതൊക്കെ കേട്ട് തന്റെ കൂടെ കഴിയുന്നവര്‍ മുകളിലിരുന്ന് ചിരിക്കുന്ന വിവരം മാത്തനോട് പറയാന്‍ ആരുമുണ്ടായില്ല.

ഇതിനിടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ മറ്റൊരു കഥാപാത്രം കൂടി ജന്മമെടുത്തു...
നാസിയാ ഫര്‍ഹാന്‍
ഹന്നയുടെ ഉറ്റ സുഹ്ര്ത്ത്.
കല്‍ക്കത്തയില്‍ നിന്നു തന്നെ മറ്റൊരു സുന്ദരിയെ കൂടി കിട്ടിയപ്പോള്‍ മാത്തന്റെ സന്തോഷം ഇരട്ടിയായി.

ഒരു വേള അവന്‍ ഇങ്ങനെ പറഞ്ഞു, “ ഈ പെണ്‍കുട്ടികള്‍കൊക്കെ എന്താ പറ്റിയെ...”

ഈ കാലമത്രയും നമ്മുടെ കള്ളപച്ച മാത്തനോട് ഹന്നയുടെ വിശേഷങ്ങള്‍ തിരക്കുകയും ഹിന്ദിയില്‍ സ്ക്രാപ് അയക്കാന്‍ മാത്തനെ സഹായിക്കുകയും ചെയ്തിരുന്നു..

കാലം കടന്നു പോയി....
ഇലകള്‍ കൊഴിഞ്ഞു...
മഴയും വെയിലും മാറി മാറി വന്നു....
പച്ച മാത്രം മടുത്തില്ല...

മാത്തന്റെ ഓരോരോ രഹസ്യങ്ങളും ഹന്ന ചോര്‍ത്താന്‍ തുടങ്ങി...
ഒടുവില്‍ പച്ച അതും ഒപ്പിച്ചു...അവന്‍ ആ രഹസ്യം വെളിപ്പെടുത്തി....
താന്‍ മറ്റൊരാളെ സ്നേഹിക്കുന്നുണ്ടെന്ന് അവന്‍ ഹന്നയെക്കൊണ്ട് പറയിച്ചു...
മാത്തന്റെ ചങ്കു പൊട്ടുന്ന ഒച്ച ഞങ്ങള്‍ മുകളിലിരുന്ന് കേട്ടു...

ഒടുവില്‍ ക്രൂരനായ പച്ചയുടെയും മനസ്സലിഞ്ഞു...
അടുത്ത ദിവസം തന്നെ പച്ച എല്ലാം മാത്തന്റെ മുന്നില്‍ ഏറ്റു പറഞ്ഞു.
ആദ്യമൊന്നും മാത്തന്‍ വിശ്വസിച്ചില്ല.
ഹന്നയുടെ പ്രൊഫൈല്‍ സൈന്‍ ഇന്‍ ചെയ്ത് കാണിച്ചപ്പോള്‍ അവന്‍ പറഞ്ഞു,,” എടാ എന്നെയും കൂടി ഹാക്കിങ് പഠിപ്പിക്കെടാ...”
അവന്‍ കരുതിയത് ഞങ്ങള്‍ ഹന്നയുടെ പ്രൊഫൈല്‍ ഹാക്ക് ചെയ്തതാണെന്നാണ്..

ഒടുവില്‍ അവനെ വിശ്വസിപ്പിക്കാന്‍ അവന്റെ ഓരോരോ രഹസ്യങ്ങള്‍ ഞങ്ങള്‍ക്ക് പരസ്യപെടുത്തെണ്ടി വന്നു...

കുരു പൊട്ടിയ മാത്തന്‍ പിന്നെ ഒന്നും മിണ്ടിയില്ല....


ക്ഷമാപണം
ക്രൂരനായ പച്ചക്ക് കൂട്ടു നിന്നതിന് ബാക്കിയുള്ള എല്ലാവരും ഇതിനാല്‍ മാത്തനോട് ക്ഷമ ചോദിക്കുന്നു..

3 comments:

 1. daa nice work
  now every hostel is going to have a writer nd a blog.......

  ReplyDelete
 2. da enikithiri glamourundayipoyi....athil assooyapettu ningalenthokeyo panithu,...

  ithu pole ethra hannamar....quevilanenno...enne kondu njan thotu....

  njn kshamichirikkunnu...

  ReplyDelete
 3. Ennu nee vicharikendada.....mone....kanaaam...kananam...

  ReplyDelete