Friday, October 14, 2011

നുമ്മ അഥവാ അമ്മാവന്‍

                       അമ്മാവന്‍ എന്നു കേള്‍ക്കുമ്പോള്‍ മുണ്ടും ഷര്‍ട്ടും ധരിച്ച്‌ , കഴുതിനു ചുറ്റും തോര്‍ത്തും ഇട്ടുകൊണ്ട് , കാലന്‍ കുടയും പിടിച്ച് വല്ലപ്പോഴും വീട്ടിലേക്ക് , ശാസീക്കാന്‍ വേണ്ടി മാത്ര0 വരുന്ന [ഒരു ശങ്കരാടി രൂപം] ഒരു കീഴവനെയാണ് നമുക്ക്‌ ഓര്‍മ വരിക... പക്ഷേ, നമ്മുടെ ഈ അമ്മാവന്‍; സോറി, നുമ്മടെ ഈ അമ്മാവന്‍ - അങ്ങനെയൊറാളെ അല്ല. അടിപൊളി T-ഷര്‍ട്ടും 3/4th ഉം ധരിച്ച്‌ സ്റ്റൈല്‍ ആയി നടക്കുന്ന അമ്മാവന് ആ പേരു വന്നത്‌ എങ്ങനെയാണെന്ന് എനിക്കറിയില്ല. CopZ - ലെ ഔദ്യോഗിക videographer cum video editor , സര്‍വോപരി , ലാലേട്ടന്റെ മൂത്ത മകന്‍ എന്നും അറിയപേറ്ടിരുന്ന നുമ്മടെ നിഷ്കളങ്ങകനായ അമ്മാവന്‍.

                      ഈ അമ്മാവന്‍, B-tech പടിക്കാനായി, കാടും മലയും കയറി ഇടുക്കിയുടെ വിരിമാറില്‍ വന്നു ചേര്‍ന്ന കാലം. മരം കോച്ചുന്ന തണുപ്പിലും , പാതിരാത്രി ആയാല്‍ തട്ടുകടയില്‍ പോയി 10 പൊറോട്ടയും ചിക്കന്‍ ഫ്രൈയും കഴിച്ച്‌ പോത്ത്‌ പോലെ കിടന്നുറങ്ങുന്ന അമ്മാവന്‍, രാവിലെ 12 മണി കഴിയാതെ (sorry ഉച്ചക്ക്‌ 12 മണി.) കണ്ണ് തുറക്കറുണ്ടായിരുന്നില.
എണീറ്റു വന്നാലോ? വായില്‍ ബ്രഷും വെച്ച്‌ computer ഉം on ആക്കി അതിന്റെ മുന്‍പില്‍ ഇരുന്നും ഉറങ്ങും ഒരു മണിക്കൂര്‍.
                       അങ്ങനെയിരിക്കെ, എന്തോ അത്യാവശ്യത്തിനു ( ഏതോ catering ഒത്തു വന്നപ്പോള്‍) രാവിലെ എനീക്കെണ്ടി വന്നു നുമ്മടെ അമ്മാവന്. അന്നാണ് നുമ്മ ആദ്യമായി 7 മണി കാണുന്നത്‌. അന്ന് പക്ഷേ ബാക്കി എല്ലാരും ഉണര്‍ന്നത്‌ അമ്മാവന്റെ ഒച്ചപ്പാട്‌ കേട്ട് കൊണ്ടാണ്..      "ബെളിചെന്ണ ഐസായേ " എന്നു കൂവിക്കൊണ്ട് അമ്മാവന്‍ എല്ലാ റൂമിലും കേറി ഓടുകയാണ്... കാസര്‍കോട്‌ കാശുമാവിന്‍ തോട്ടങ്ളുടെയും കല്ലുവേട്റാംകുഴിയുടേയും ചൂടില്‍ നിന്നും, ഇടുക്കിയിലെ കൊടും തണുപ്പിലേക്ക് കുടിയേറിയ അമ്മാവന്‍ , ആദ്യമായാണ്‌ വെളിച്ചെണ്ണ കട്ട പിടിക്കുന്നത്‌ കാണുന്നത്‌. ( ഉച്ചക്ക്‌ ഉറക്കം തെളിയുന്നവന്‍ അല്ലേലും എങ്ങനെ കാണാനാ എണ്ണ കട്ട പിടിക്കുന്നത്‌?).  ഇതൊരു അല്‍ഭുത സംഭവം ആക്കിയ അമ്മാവനെ എല്ലാരും പുച്ചിച്ചു തള്ളി.
                         പക്ഷേ നമ്മുടെ പാവം അമ്മാവന്‍ ഈ സംഭവം വളരെ കാര്യമായി തന്നെ എടുക്കാന്‍ തീരുമാനിച്ചു. ഇടുക്കിയിലെ അല്‍ഭുത കാഴ്ചകള്‍ , അമ്മയേയും വീട്ടുകാരേം നാട്ടുകാരേം , ഒക്കെ കാണിക്കണം എന്നു അമ്മാവന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.  അമ്മാവന്‍ , ആ കട്ട പിടിച്ച എണ്ണ , കുപ്പിയോടെ എടുത്ത്‌, ഒരു പ്ലാസ്ടിക് കൂട്ടില്‍ പൊതിഞ്ഞ്‌ , ഭദ്രമായി തന്റെ പെട്ടിക്കുള്ളില്‍ വെച്ചു. "അടുത്ത ആഴ്ച വീട്ടില്‍ പോകുമ്പോ , എല്ലാരേം കാണിക്കാന്‍ ഉള്ളതാ.." പെട്ടി പൂടവേ , നിഷ്കളങ്കമായ ചിരിയോടെ അമ്മാവന്‍ പറഞ്ഞു.....

No comments:

Post a Comment