Tuesday, October 4, 2011

മെറ്റലര്‍ജി

                  ഒരുപാട് ഒന്നുമില്ലെങ്കിലും , മനസ്സില്‍ അല്പമൊക്കെ പ്രതീക്ഷകളോടെയാണ്, ബാംഗ്ലൂറിലേക്ക് വണ്ടി കേറിയത്‌. നിറയെ north indian girls മാത്രം ഇരിക്കുന്ന ഓഫീസും , അതിന്റെ ഒത്ത നടുക്കായി ഒരു സീറ്റും അത്ര വലിയ ആഗ്രഹം ഒന്നും അല്ലല്ലോ... പക്ഷേ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്ന് അടിയാന്‌ ഒരുപാടൊന്നും കാത്തിരിക്കേണ്ടി വന്നില്ല. സഹാറ മരുഭൂമിയേക്കാള്‍ വരണ്ടുണങ്ങിയ , ഒരു പാദസരത്തിന്റെ ശബ്ദം കേള്‍ക്കാന്‍ കൊത്ിയ്ക്കുന്ന, പുതിയൊരു ലോകത്തേക്ക്‌ ഞാന്‍ കാലെടുത്തു വെച്ചു.
                ചുറ്റും കീബോര്ഡ് കരയുന്ന ശബ്ദം മാത്രം. ഇടക്കിടക്ക്‌ സീറ്റില്‍ നിന്ന് പൊന്തി നോക്കുമ്പോള്‍ കാണുന്നാവന്മാരെല്ലാം, "വരത്തന്‍ ആണല്ലേ" എന്ന രീതിയിലുള്ള പുച്ഛം നിറഞ്ഞ ഭാവം മുഖത്ത്‌ സ്ഥിരമായി ഫിറ്റ് ചെയ്ത്‌ വെച്ചിരിക്കുകയാണെന്ന് തോന്നിപ്പോയി.

                എങ്കില്‍ ഒരു കൈ നോക്കിക്കലഞ്ഞേക്കാം എന്നു ഞാനും കരുതി. തട്ടിയും മുട്ടിയും , P.M നേ കാണുമ്പോള്‍ താണു വനങ്ങിയും , മറ്റുള്ളവരുടെ മുന്‍പില്‍ പുലീരൂപം അണിഞ്ഞുo , ഞാന്‍ ഒരുവിധം ആദ്യ ദിനം തള്ളിനീക്കി.
                 അതിനിടെ സായിപ്പിനേയും അവന്മാരുടെ സംസ്കാരത്തെയും പ്രാകാന്‍ എന്നെ നിര്‍ബന്ധിതനാകീയ , ഒരു ചെറിയ സംഭവം ഉണ്ടായി.
                 തൊട്ടടുത്ത ക്യൂബികല് -ലെ അണ്ണാച്ചി- [അങ്ങേര് വന്നിട്ടും കുറച്ച്‌ ദിവസങ്ങളെ ആയിട്ടുള്ളൂ] - P.M- നേ ഒടുക്കത്തെ പതപ്പിക്കല്‍ ആണ്. ചായ കുടിക്കാനും, വെള്ളം കുടിക്കാനും ഒക്കെ ,എന്തിന്, മുള്ളാന്‍ പോകുമ്പോള്‍ വരെ അണ്ണാച്ചി P.M നു കൂട്ടായിട്ടുണ്ട്‌. ഉച്ച സമയം ആയപ്പോഴേക്കും, അണ്ണാച്ചി P.M നെയും കൂട്ടി ലംച് കഴിക്കാന്‍ ഇറങ്ങി. ഒറ്റക്ക് അനാഥ പ്രേതം പോലെ ഇരിക്കുന്ന എന്നെ കണ്ട് ദയ തോന്നിയിട്ടാവണ്ണം, P.M , എന്നെയും വിളിച്ചു കഴിക്കാന്‍. ആദ്യത്തെ ദിവസമല്ലേ, വീനീത വിധേയനായി ഞാനും അവരുടെ കൂടെ കൂടി.
                മുന്‍പില്‍ P.M, പിന്നെ അണ്ണാച്ചി, പിന്നെ ഞാന്‍.. ആ ജാഥ കാന്റ്‌ീേന്‍ വരെയെത്തി. വഴി നീളെ P.M എന്തൊക്കെയോ പറഞ്ഞ്‌ ചിരിക്കുന്നുണ്ടായിരുന്നു. അങ്ങേരുടെ ശബ്ദം വളരെ ലോലവും മൃദൂലവും ആയത്‌ കൊണ്ടാകണം , അങ്ങേര് പറയുന്നത്‌ ഒന്നും എനിക്ക് മനസിലാകുന്നുണ്ടായിരുണ്നിില്ല. എങ്കിലും P.M അല്ലേ, ഞാനും ചിരിച്ചു കൊടുത്തു. അങ്ങനെ , ഭക്ഷണം എടുത്ത്‌ ഞങ്ങ മൂന്നുപേരും ഒരിടത്ത്‌ വന്നിരുന്നു.

               രാവിലെ ഒന്നും കഴിക്കാത്തത്‌ കൊണ്ട്, നല്ല വിശപ്പ്‌. ഞാന്‍ ആക്രാന്തത്തോടെ കഴിക്കാന്‍ തുടങ്ങി. പക്ഷേ അപ്പോഴാണ് എനിക്ക് ഒരു പന്തികേട് തോന്നിയത്‌. അവര്‍ രണ്ടു പേരും എന്നെ ഒരു അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നു. എന്താ കാര്യം? ഞാന്‍ കൈ കൊണ്ട് വാരി തിന്നുന്നത് അവര്‍ക്ക് പിടിച്ചില്ല. അവര്‍ രണ്ടുപേരും സ്പൂന് കൊണ്ട് പതുക്കെ തോണ്ടി കഴിക്കുന്നു. പായസം വരെ കൈ കൊണ്ട് നക്കി കുടിച്ചിരുന്ന ഞാനുണ്ടോ സ്പൂന് എടുക്കുന്നു.. ഇനിയിപ്പോ പോയി സ്പൂന് എടുക്കുന്നതും മോശം. എന്തു ചെയ്യും?
                ഞാന്‍ പതുക്കെ ചപ്പാത്തി കഴിക്കാന്‍ തുടങ്ങി. അതാകുമ്പോ, സ്പൂന് വേണ്ടല്ലോ... കുറേ നേരം ഒരു ചപ്പാതിയിന്‍ മേല്‍ ഞാന്‍ തീര്‍ത്തു. ചപ്പാത്തി തീര്‍ന്നപ്പോള്‍ വീണ്ടും കുടുങ്ങി. ഈ സ്പൂന് കണ്ടു പിടിച്ചവനേയും അത്‌ ഇന്ത്യക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച സായിപ്പിനേയും മനസ്സില്‍ പ്രാകിക്കൊണ്ട് ഒരു പിടി ചോറ് വാരി ഞാന്‍ വായില്‍ വെച്ചു. ഞാന്‍ ചെയ്യുന്നതാ ശരി, കാരണം, എന്റെ കൈ എന്റെ വായില്‍ മാത്രേ പോകൂ, ഈ സ്പൂണോ? അയ്യേ.,... ഞാന്‍ മനസ്സില്‍ ന്യായീകരിച്ചു.

                പക്ഷേ നമ്മുടെ അണ്ണാച്ചി നാണം കെടുത്തിയിട്ടേ അടങ്ങൂ എന്നുറപ്പിച്ചാണെന്ന് തോന്നുന്നു, എന്നെ തന്നെ തുറിച്ച് നോക്കാന്‍ തുടങ്ങി. അങ്ങേരുടെ നോട്ടത്തിന്റെ അര്‍ഥം എനിക്ക്‌ നന്നായിട്ടറിയാവുന്നത്‌ കൊണ്ട്, ഞാന്‍ എന്റെ ഭാഗം വ്യക്തമാക്കി. ഒരു ദയനീയാ ഭാവത്തോടെ ഞാന്‍ പറഞ്ഞു, "Sorry, I have metallurgy".
               ഞാന്‍ ഉദ്ദേശിച്ചത്‌ , എനിക്ക് സ്ടീല് സ്പൂന്, അലര്‍ജി ആണെന്നും, അതുകൊണ്ടാണ് കൈ കൊണ്ട് കഴിക്കുന്നത്‌ എന്നുമായിരുന്നു. പഷ്കേ പറഞ്ഞു വന്നപ്പോ ആകെ ഗുലുമാല്‍ ആയി. ഹാ എന്റെ ടൈമ്. പാവം, സ്ടീല് പാത്രത്തില്‍ ഫുഡ് കഴിക്കുന്ന എനിക്ക് സ്ടീല് സ്പൂന് മാത്രം അങ്ങനെ അലര്‍ജി ഉണ്ടാക്കും, എന്നു അണ്ണാച്ചി അന്ന് മുഴുവന്‍ ഗൂഗ്‌ള്‍ ചെയ്ത്‌ കാണും...

ഇതും കൂടി:-  ഞാന്‍ കഷ്ടപ്പെട്ട്‌ ചപ്പാത്തി തിന്നു വിഷമിക്കുമ്പോഴും, P.M വളരെ ആകാംക്ഷയോടെ ടി വി കാണുന്നുണ്ടായിരുന്നു. ഞാനാണെങ്കില്‍, ടി വി- ക്ക്‌ പുറം തിരിഞ്ഞ് ഇരുന്നതു കൊണ്ട്, എന്താണു പ്രോഗ്രാം എന്നു കാണാനും പറ്റുന്നില്ല. എപ്പോഴും ചിരിക്കുന്ന P.M , ടി വി കണ്ടു കൊണ്ടും ചിരിക്കാന്‍ തുടങ്ങി. As usual, ഞാനും, കൂടെ ചിരിക്കാന്‍ തുടങ്ങി. കുറേ തവണ ആയപ്പോള്‍ ഞാന്‍ പതുക്കെ പുറം തിരിഞ്ഞ് ടി വിയിലേക്ക് നോക്കി. ദൈവമേ.. ടി വിയില്‍ കണ്ടത്‌, ഒരു ട്രെയിന്‍ അപകടം റിപ്പോര്‍റ്റ് ചെയ്യുന്ന ന്യൂസ് പ്രോഗ്രാം ആയിരുന്നു. ഇത്‌ കണ്ടാണോ ഇങ്ങേര് ചിരിക്കുന്നത്. ക്രൂരന്‍ തന്നെ. ഞാന്‍ ഓര്‍ത്പോയി.
                       കുറച്ച്‌ നേരം ഞാന്‍ അങ്ങേരെ തന്നെ സൂക്ഷിച്ച് നോക്കി. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം എനിക്ക് മനസിലായത്. . അങ്ങേര് ക്രൂരന്‍ അല്ല. അങ്ങേര് ചിരിച്ചതും അല്ല.സംസാരിക്കുമ്പോഴെല്ലാം അങ്ങേരുടെ മുഖം ചിരിക്കുന്നത് പോലെ ആകുന്നുണ്ട്.
                       ഈസ്വരാ .... രാവിലെ മുതല്‍ ഇങ്ങേര് എന്തൊക്കെയാനോ പറഞ്ഞത്? എല്ലാത്തിനും മറുപദിയായി ഞാന്‍ കൊടുത്തത്‌ എന്റെ വെള്‌ക്കനെയുള്ല ചിരി മാത്രം ...........
---------------------------------------------------------------------------------------------------------------------------

3 comments:

  1. eda parayandirikkan vayya,polappan...ethu vayichappo palayidangalilum ethu njan tanneyano parayunnathu enna tonnalanu undayathu, sambavicha karyangal paranja najnum ottum moshamakkiyilla first day :P...super aliya super...

    ReplyDelete
  2. malayali evide chennalum ee amalitharangal kaimosham varuthan pattumo???all d very best for ur future amaliyal :P..

    ReplyDelete
  3. നിനക്ക് mattu-pala-allergyയും ഇല്ലേ! ഫെഡറൽസിന്റെ മാനം നീ കാത്തു.

    ReplyDelete